അജ്ഞാത വിലാസത്തില്‍ വിത്തുകള്‍ ലഭിച്ചാല്‍ അവ കത്തിച്ച് കളയണമെന്ന് കേന്ദ്ര സര്‍ക്കാര്‍

 

അജ്ഞാത വിലാസത്തില്‍ വിത്തുകള്‍ ലഭിച്ചാല്‍ അവ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. പച്ചക്കറി, പഴവര്‍ഗങ്ങളുടെ വിത്തുകളാണ് ഇത്തരത്തില്‍ അജ്ഞാത മേല്‍വിലാസത്തില്‍ ലഭിക്കുന്നത്. ഇത് ദോഷം ചെയ്യുമെന്ന് കേന്ദ്ര കൃഷി വകുപ്പ് പറയുന്നു.

ഈ വിത്തുകള്‍ മണ്ണിന് ദോഷം ചെയ്യുമെന്നും അതിനാല്‍ കത്തിച്ച് കളയണമെന്നുമാണ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെടാനും വിള നാശത്തിനും ഈ വിത്തുകളിലുള്ള ഘടകങ്ങള്‍ കാരണമാകുമെന്നാണ് വിവരം. ഇത്തരം വിത്തുകള്‍ ലഭിച്ചാല്‍ കൃഷിഭവനെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പുണ്ട്.