Friday, May 10, 2024
keralaNews

മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്കുശ്രമിച്ച അമ്മ അറസ്റ്റില്‍.

ഷൊര്‍ണൂരില്‍ മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ആത്മഹത്യയ്ക്കുശ്രമിച്ച കേസില്‍ അമ്മ ദിവ്യ അറസ്റ്റില്‍. മക്കളായ അനിരുദ്ധ് (4), അഭിനവ് (1) എന്നിവരാണ് മരിച്ചത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കുശ്രമിച്ച ദിവ്യ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു ദിവ്യയുടെ ശ്രമം. കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.