Saturday, May 4, 2024
keralaNews

നെടുങ്കണ്ടത്ത് സ്വന്തമായുണ്ടാക്കിയ കള്ളുമായി സ്‌കൂളിലെത്തി വിദ്യാര്‍ത്ഥി

ഇടുക്കി: നെടുങ്കണ്ടത്ത് സ്വന്തമായുണ്ടാക്കിയ കള്ളുമായി സ്‌കൂളിലെത്തി വിദ്യാര്‍ത്ഥി.കഞ്ഞിവെള്ളത്തില്‍ നിന്ന് തയ്യാറാക്കിയ കള്ളുമായാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ക്ലാസിലെത്തിയത്.കുപ്പിയില്‍ ഗ്യാസ് തിങ്ങി അടപ്പ് തെറിച്ച് പോയതോടെ പാനീയം ക്ലാസിലാകെ ഒഴുകി. വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങളിലേക്കും ഇത് തെറിച്ചു.വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ അറിയിച്ചു. കള്ളിന്റെ വിവരം സ്‌കൂളിലറിഞ്ഞെന്ന് മനസ്സിലായതോടെ കുട്ടി മുങ്ങി. ഇടുക്കി, നെടുങ്കണ്ടത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞ അധ്യാപകര്‍ ആശങ്കയിലായി. ഇതോടെ കുട്ടിയെ തിരഞ്ഞ് അധ്യാപകര്‍ വീട്ടിലെത്തി.

എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ കുട്ടിക്ക് കൌണ്‍സിലിംഗ് നല്‍കി. നേരത്തെയും കുട്ടി വീടിന്റെ മുകളില്‍ കള്ള് നിര്‍മ്മിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പാത്രം പൊട്ടി താഴെ വീണപ്പോഴാണ് അന്ന് സംഭവം മറ്റുള്ളവര്‍ അറിഞ്ഞത്.