Thursday, May 2, 2024
keralaNews

എരുമേലിയിൽ പുണ്യം പൂങ്കാവനം  ഓഫീസ് തുറന്നു

എരുമേലി:  ഐ. ജി. പി. വിജയൻ.ഐ.പി.എസ്.തുടങ്ങിവച്ച പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി  ശബരിമല തീർത്ഥാടന കേന്ദ്രമായ  എരുമേലിയിൽ ഓഫീസ്  പ്രവർത്തനം ആരംഭിച്ചു.  കെ എസ് ആർ റ്റി സി ക്ക് സമീപം ദേവസ്വം ബോർഡ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്   രാവിലെ   കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.  ബാബുക്കുട്ടൻ ദീപം കൊളുത്തി നിർവ്വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എ.ആർ തങ്കപ്പൻ,  എരുമേലി ജമാഅത്ത് പ്രസിഡന്റ്  പി.എ  ഇർഷാദ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം  റ്റി. എസ്  കൃഷ്ണകുമാർ  , എരുമേലി എസ് എച്ച് ഒ മനോജ് മാത്യു, പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  സിന്ധു, അയ്യപ്പ സേവാ സമാജം എസ് . മനോജ്, അനിയൻ എരുമേലി, ഫയർഫോഴ്സ്, എക്സൈസ്,  മോട്ടോർ വെഹിക്കിൾ, പുണ്യം പൂങ്കാവനം  വോളണ്ടിയേഴ്സ്, പോലീസ്  ഉദ്യോഗസ്ഥർ, ഫയർ ഫോഴ്സ് ഡിഫൻസ് ഗ്രൂപ്പ്, എന്നിവർ പങ്കെടുത്തു. പുണ്യം പൂങ്കാവനം എരുമേലി കോർഡിനേറ്റർ എസ് .ഐ  ഷിബു എംഎസ് നേതൃത്വം നൽകുകയും ചെയ്തു. സിപിഒ ജയലാൽ നന്ദി പ്രകാശിപ്പിച്ചു.