Wednesday, May 1, 2024
NewsSportsworld

മൊറോക്കോ മാജിക്ക് : തോല്‍വില്‍ ഞെട്ടി ബെല്‍ജിയം

ഖത്തര്‍: ഖത്തര്‍ ലോക കപ്പ് മത്സരത്തില്‍ ബെല്‍ജിയത്തെ ഞെട്ടിച്ച് മൊറോക്കോ മാജിക്ക്.ഖത്തറില്‍ അട്ടിമറികള്‍ തുടരുകയാണ്.ബെല്‍ജിയമാണ് ഇത്തവണ അട്ടിറിക്ക് ഇരയായത്. മൊറോക്കാ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫിഫ റാങ്കിങില്‍ രണ്ടാമന്‍മാരായ ബെല്‍ജിയത്തെ തോല്‍പ്പിച്ചത്. റാങ്കിങില്‍ 22ാം സ്ഥാനത്താണ് മൊറോക്കോ. ഈഡന്‍ ഹസാര്‍ഡ്, തോര്‍ഗന്‍ ഹസാര്‍ഡ് കെവിന്‍ ഡി ബ്രൂയിന്‍ തുടങ്ങിയ പ്രഗല്‍ഭര്‍ അടങ്ങിയ നിരയാണ് ബെല്‍ജിയം.  എഴുപത്തിമൂന്നാം മിനിട്ടില്‍ അബ്ദല്‍ ഹമിദി സബിരിയാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്. മികച്ച ഫ്രീകിക്കിലൂടെയാണ് സബിരി ടീമിനെ മുന്നിലെത്തിച്ചത്. ഒന്നാംപകുതി പിരിയുന്നതിന് തൊട്ടുമുമ്പ് മൊറോക്കോയുടെ ഹക്കിം സിയെച്ച് വലകുലുക്കിയെങ്കിലും വാര്‍ചെക്കില്‍ പരാജയപ്പെട്ടു. ഗോള്‍ വീണശേഷം ബല്‍ജിയം മൊറോക്കോയുടെ ഗോള്‍മുഖത്തേക്ക് ഇരമ്പിക്കയറി. പരിക്കിന്റെ പിടിയില്‍പ്പെട്ട് റിസര്‍വ് ബഞ്ചിലിരിപ്പായ റൊമേലു ലുകാകുവിനെ വരെ ബെല്‍ജിയം പരീക്ഷിച്ചെങ്കിലും ഗോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പട്ടു. ഇഞ്ചുറി ടൈമിന്റെ ണ്ടാം മിനിട്ടിലാണ് ബല്‍ജിയത്തിന്റെ വിധി പൂര്‍ത്തിയായത്. സഖറിയ അബുഖാലാലിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. 1998ന് ശേഷം മൊറോക്കോയുടെ ലോകകപ്പിലെ ആദ്യ വിജയമാണിത്. ബെല്‍ജിയത്തിന്റെ വെല്‍നസ് കോച്ച് മലയാളിയായ വിനയ് മേനോനാണ്.