Thursday, May 9, 2024
keralaNews

അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

ഇടുക്കി : വണ്ടിപ്പെരിയാറിന് സമീപം ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുമെത്തി അയ്യപ്പ ഭക്തരുടെ വാഹനത്തിന് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ നാലരയോടെയാണ് വണ്ടിപ്പെരിയാറിന് സമീപം അറുപത്തിരണ്ടാം മൈലില്‍ വെച്ച് വാഹനത്തിന് തീപിടിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുമെത്തി ഭക്തരുടെ വാഹനത്തിനാണ് തീപിടിച്ചത്. അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പുക ഉയരുന്നതു കണ്ട് വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. നാട്ടുകാരും മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ സംഘവുമെത്തി തീ അണക്കാന്‍ ശ്രമം തുടങ്ങി. പീരുമേട്ടില്‍ നിന്നും ഫയര്‍ ഫോഴ്‌സ് കൂടിയെത്തിയാണ് തീ പൂര്‍ണമായും അണച്ചത്.