Monday, May 6, 2024
keralaNews

ഒ.ബി.സി സംവരണം: ഹൈക്കോടതി വിധി സ്വാഗതാർഹം .അഖില കേരള പണ്ഡിതർ മഹാജനസഭ

ഒ.ബി.സി സംവരണത്തിലെ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് അഖില കേരള പണ്ഡിതർ മഹാജനസഭ ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി. കേരളത്തിലെ 81 പിന്നോക്ക സമുദായങ്ങൾക്ക് ഇപ്പോൾ ലഭിച്ചു വരുന്നത് 3 ശതമാനം സംവരണമാണ്. ഇതിൽ കൂടുതൽ സമുദായങ്ങളെ ഉൾപ്പെടുത്തിയ സർക്കാർ നടപടികളെ ചോദ്യം ചെയ്ത് അഖില കേരള പണ്ഡിതർ മഹാജനസഭ ഉൾപ്പെടെയുള്ള 30 സമുദയങ്ങൾ ചേർന്ന എം.ബി.സി.എഫ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സ്റേറ അനുവദിച്ചിരിക്കുന്നത്.ഇപ്പോൾ ലഭിക്കുന്ന 3 ശതമാനം സംവരണം അപര്യാപ്തമാണെന്നും കുറഞ്ഞത് 5 ശതമാനമായി സംവരണം വർദ്ധിപ്പിക്കണമെന്നും ഷിജുകുമാർ എരുമേലി ആവശ്യപ്പെട്ടു.