Thursday, May 16, 2024
keralaNews

കാറില്‍ കടത്തുന്നതിനിടെ മയക്കുമരുന്നുമായി മൂന്നുപേര്‍ പിടിയില്‍

കാസര്‍കോട്: കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ മൂന്ന് പേര്‍ പിടിയില്‍. അജാനൂര്‍ ഇട്ടമ്മല്‍ നസ്രത്ത് കോര്‍ട്ടേഴ്സില്‍ താമസിക്കുന്ന പിഎ മന്‍സൂര്‍(22), സി.മുഹമ്മദ് ആദില്‍ (27),മൊവയലിലെ മുഹമ്മദ് നൗഫല്‍ (31) എന്നിവരെയാണ് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 2.68 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍ ഇന്‍സ്പെക്ടര്‍ കെപി ഷൈന്‍,എസ്ഐ ആര്‍ ശരത്ത് എന്നിവയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂവരും സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.