Sunday, May 5, 2024
keralaLocal NewsNews

മഴക്കാലം ആയതുകൊണ്ടാണോ വാട്ടര്‍ അതോറിറ്റി എരുമേലിയില്‍ പൈപ്പ് നന്നാക്കാത്തത്.

മഴക്കാലം ആയതുകൊണ്ടാണോ വാട്ടര്‍ അതോറിറ്റി പൈപ്പ് നന്നാക്കാത്തത്. എരുമേലി കെ എസ് ആര്‍ ടി സിക്ക് സമീപം വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും അറ്റകുറ്റ പണി നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല .പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് വിവരമറിയിച്ചതിനെ അടിസ്ഥാനത്തില്‍ ഒരു ‘ സാര്‍ ‘ വന്നു നോക്കി. കുഴി എടുക്കണമെങ്കില്‍ ജെസിബി വരണം. തിരിച്ചുവരാം. ഇങ്ങനെ പറഞ്ഞു പോയിട്ട് ദിവസങ്ങളായി. എന്നിട്ടും ഇതുവരെയും ആ സാര്‍ വാഹനവുമായി വന്നില്ല. പൈപ്പ് പൊട്ടി റോഡ് ഉടനീളം വെള്ളം ഒഴുകുകയാണ് വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമായി. മഴക്കാലമായതുകൊണ്ട് വെള്ളം ലഭിക്കും. അതുകൊണ്ടായിരിക്കാം കുടിവെള്ള പൈപ്പ് പൊട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ വരാത്തതെന്നും നാട്ടുകാര്‍ പറയുന്നു.ഇത്രയേറെ ഗുരുതരമായ അനാസ്ഥ കാട്ടുന്ന വാട്ടര്‍ അതോറട്ടി വകുപ്പിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. എരുമേലിയില്‍ വിവിധ റോഡുകളില്‍ പൈപ്പുകള്‍ പൊട്ടുന്നത് സ്ഥിരം കാഴ്ചയാണ് . എത്ര അറിയിച്ചാലും ആരു യഥാസമയം വരില്ല. റോഡുകള്‍ തകര്‍ന്നത് കുളമായശേഷം വന്ന അന്ന് പൈപ്പുകള്‍ നന്നാക്കും ഇതാണ് ഇപ്പോഴെത്തെ പതിവ് ശൈലി.അടിയന്തിരമായി തകലാര്‍ പരിഹരിക്കുമെന്ന് വാട്ടര്‍ അതോറട്ടി എ ഇ മായ പറഞ്ഞു.