Friday, April 19, 2024
keralaLocal NewsNewspolitics

കൂട്ടിക്കലിൽ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ദൗത്യമാണ് സേവാഭാരതിയുടേത് :കുമ്മനം രാജശേഖരൻ

മുണ്ടക്കയം: മഹാപ്രളയത്തിൽ സർവസവും നഷ്ടമായ കൂട്ടിക്കൽ ,കൊക്കയർ ദുരിതബാധിതർക്കായുള്ള സേവാഭാരതിയുടെ പ്രവർത്തനം വലിയൊരു ജീവകാരുണ്യ പ്രവർത്തനമാണെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു, ദേശീയ സേവാഭാരതിയുടെ തലചായ്ക്കാനൊരിടം പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന രഹിതര്‍ക്ക് വീട് വെച്ചു നൽകുന്ന രണ്ടാം ഘട്ട എട്ട് വീടുകളുടെ ശിലാസ്ഥാപന കർമ്മം ഉദ്ഘാടനം ചെയ്ത്   സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ. സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായി നിന്ന പ്രളയ നാളുകൾ മുതൽ ഇന്ന് വരെ സേവാ ഭാരതി പ്രവർത്തകർ മനുഷത്വപരമായ ഇടപെടലാണ് നടത്തിയത്.അന്യജീവനു വേണ്ടി എന്തെങ്കിലും ഉപകാരം ചെയ്ത് ജീവിതം ധന്യമാക്കണമെന്ന മഹദ് വചനമാണ് സമൂഹത്തിനിന്നാവശ്യം.ചെയ്യാൻ തൊഴിലും ,കുടിക്കാൻ ജലവും ,കഴിക്കാൻ ഭക്ഷണവുമില്ലാത്ത നിരാലംബരെ കൈപിടിച്ചുയർത്താൻ സമൂഹം മുന്നോട്ട് വരണം .അതിനുള്ള ഉൾക്കരുത്ത് ആർജിച്ച് സേവാഭാരതി ഇനിയും മുന്നോട്ട് പോവണമെന്നും കുമ്മനം പറഞ്ഞു.
ദേശീയ സേവാഭാരതി ജില്ലാ വൈസ് പ്രസിഡണ്ട് എം.എ രാജിവ് അദ്ധ്യക്ഷത വഹിച്ചു.മാർഗ്ഗദർശക് മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ സദ്സ്വരൂപനന്ദ സരസ്വതി സ്വാമികൾ. മുൻ. മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. RSS പ്രാന്തകാര്യവാഹ്. PN. ഈശ്വരൻ, പ്രാന്ത സേവ പ്രമുഖ് M.C വത്സൻ. സേവാ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ രശ്മി ശരത്. ജില്ലാ പഞ്ചായത്തഗം അഡ്വ. ഷോൺ ജോർജ്വി.ഭാഗ് സംഘചാലക് PP. ഗോപി KK മോഹൻദാസ്,J ദിനേശ് എന്നിവർ ശിലാസ്ഥാപനം നിർവഹിച്ചു.RSS പ്രാന്തീയ പ്രൗഡ പ്രമുഖ് K. ഗോവിന്ദൻകുട്ടി, വിഭാഗ് കാര്യവാഹ് R സാനു,G സജീവ്, R രാജേഷ്, S. ഹരികുമാർ,ഉണ്ണികൃഷ്ണൻ പരിപ്പ്, രണരാജൻ, KG രാജേഷ്,D പ്രസാദ്, N ഹരി, ലിജിൻലാൽ, മറ്റു വിവിധ ക്ഷേത്ര കാര്യകർത്താക്കൾ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.