Friday, May 17, 2024
keralaNewspolitics

ശബരിമല ചെമ്പോല വ്യാജമെന്ന് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ

കൊച്ചിയിലെ ശേഖരത്തില്‍ സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയില്‍ മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ. പരിശോധനാ ഫലം ക്രൈം ബ്രാഞ്ചിന് കൈമാറി. ശബരിമല ചെമ്പോലയടക്കം 10 വസ്തുക്കളാണ് വിശദ പരിശോധനയ്ക്ക് വിധേയമാക്കിയത്. സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയില്‍ ടിപ്പുവിന്റെ സിംഹാസനമെന്ന് അവകാശപ്പെട്ടതടക്കമുള്ള 35 വസ്തുക്കള്‍ പുരാവസ്തുവല്ലെന്ന് തെളിഞ്ഞിരുന്നു.                                                                                 അമൂല്യമെന്ന് പറഞ്ഞ പല വസ്തുക്കള്‍ക്കും പത്തു വര്‍ഷം പോലും പഴക്കമില്ലെന്ന് കണ്ടെത്തിയിരുന്നു. മുന്‍ സംസ്ഥാന പൊലീസ് മേധാവിയെ പോലും പറ്റിച്ച ടിപ്പുവിന്റെ സിംഹാസനവും വാളും, ചിരിക്കുന്ന ബുദ്ധനുമൊക്കെ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ വിവാദമായ ശബരിമല ചെമ്പോല യടക്കം 10 വസ്തുക വിശദ പരിശോധനയ്ക്ക് വിധേയമാക്കണമെന്നായിരുന്നു ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ തൃശൂര്‍ യൂണിറ്റിന്റെ ശുപാര്‍ശ. ഇതനുസരിച്ചുള്ള വിശദ പരിശോധനയിലാണ് ശബരിമല പ്രക്ഷോഭ കാലത്ത് പുറത്ത് വന്ന ചെമ്പോല വ്യാജമെന്ന് തെളിഞ്ഞത്.                                                                                          ഇതിനൊപ്പമുള നടരാജ വിഗ്രഹവും പുരാവസ്തുവല്ലെന്ന് വ്യക്തമായി. മോന്‍സന്റെ ശേഖരത്തില്‍ നിന് കണ്ടെടുത്ത ഒരു നാണയവും ലോഹ വടിയും പുരാവസ്തുക്കള്‍ ആണെന്ന് സ്ഥിരീകരിചിട്ടുണ്ട്. ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും.