Monday, May 6, 2024
keralaLocal NewsNews

എരുമേലി ഗ്രാമ പഞ്ചായത്ത് ശുചിത്വ പദവി നേട്ടത്തിലേക്ക്.

എരുമേലി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചതിന്റെ നേട്ടവുമായി പഞ്ചായത്ത് ശുചിത്വ പദവി കൈവരിച്ചു.എല്ലാ വാര്‍ഡുകളിലും മിനി എംസി എഫുകള്‍ സ്ഥാപിച്ചു, തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ പരിപാലനത്തിലൂടെയും, ഹരിതകര്‍മ്മ സേനാ മുഖേനയും പ്ലാസ്റ്റിക് മാലിന്യം പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് മുഖേനയും സംസ്‌കരണം കാര്യക്ഷമമായി നടത്തുന്നുണ്ട്.പഞ്ചായത്തിന്റെ കവുങ്ങുംകുഴി പ്പാന്റിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.ശുചീകരണ തൊഴിലാളികളുടെയും,ഹരിതകര്‍മ്മസേനയുടെയും,പ്ലാന്റുകളിലെയും, കിയോസ്‌ക് കളിലേയും, ജീവനക്കാരുടെയും, ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടേയും കൂട്ടായ ശ്രമമാണ് പഞ്ചായത്തിന് ശുചിത്വ പദവി നേട്ടത്തിലേക്ക് കൈവരിക്കാന്‍ കഴിഞ്ഞതെന്നും പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാര്‍ പറഞ്ഞു. പഞ്ചായത്താഫീസില്‍ നടന്ന പരിപാടിയില്‍ ശുചിത്വ പദവി നേട്ടത്തിന്റെ പ്രഖ്യാപനം പ്രസിഡന്റ് നടത്തി. വൈസ് പ്രസിഡന്റ് ഗിരിജമോള്‍ സഹദേവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മറ്റ് പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറിമാര്‍ , ജെ എസ് എന്നിവര്‍ പങ്കെടുത്തു.