Thursday, May 2, 2024
keralaNews

വയനാട്ടില്‍ ആനക്കൊമ്പുമായി മൂന്ന് പേര്‍ പിടിയില്‍

വയനാട്: ആനക്കൊമ്പുമായി മൂന്ന് പേരെ പിടികൂടി വനം ഇന്റലിജന്‍സ്. വയനാട് അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പളിക്കോണം സ്വദേശി സുനില്‍ എന്നിവരെയാണ് ഫ്ളയിംഗ് സ്‌ക്വാഡ് പിടികൂടിയത്. റെയിഞ്ച് ഓഫീസര്‍ പി.കെ ഹാഷിഫും സംഘവും അന്വേഷണത്തിന് നേതൃത്വം നല്‍കി. രണ്ട് ആനക്കൊമ്പുകളാണ് ഇവരില്‍ നിന്നു കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും അന്വേഷണ സംഘം പിടിച്ചെടുത്തു.