Monday, April 29, 2024
keralaNews

ഇന്ന് വിഷു.

    എല്ലാ വായനക്കാര്‍ക്കും                            കേരള ബ്രേക്കിംഗ് ന്യൂസിന്റെ                                  വിഷു ആശംസകള്‍.

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി ഇന്ന് വിഷു. കണി കണ്ടും, കൈനീട്ടം വാങ്ങിയും, പടക്കം പൊട്ടിച്ചും ഇന്നത്തെ വിഷുദിനവും ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികള്‍. കൊറോണ കാലത്തും വിഷുപ്പുലരിയെ അതിന്റെ തനിമയോടെ തന്നെയാണ് ആഘോഷിക്കുന്നത്. എല്ലാ കഷ്ടപ്പാടുകളും പ്രതിസന്ധികളും ഒഴിഞ്ഞ് ഒരു പുതുപുലരിക്കായി പ്രതീക്ഷയോടെ അവര്‍ കാത്തിരിക്കുന്നു.നിറഞ്ഞു കത്തുന്ന നിലവിളക്കും, പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയും ഒരു സംവത്സരത്തിലേക്കുള്ള നന്മകളുടെ പ്രതീക്ഷ കണി കണ്ടുകൊണ്ടാണ് വിഷു പുലരി തെളിഞ്ഞത്.

കൃഷ്ണ വിഗ്രഹത്തിന് മുന്നില്‍, നിറഞ്ഞു കത്തുന്ന നിലവിളക്ക് ഐശ്വര്യത്തിന്റെ കാഴ്ചയായി കൊന്നപ്പൂക്കള്‍. കോടി മുണ്ടും, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും പിന്നെ കണിത്താലത്തില്‍ സമ്പന്നമായൊരു കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലായി കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും.

കണി കണ്ടു കഴിഞ്ഞാല്‍ പിന്നെ കൈനീട്ടം. കുടുംബത്തിലെ കാരണവര്‍ നല്‍കുന്ന കൈനീട്ടം സമ്പല്‍ സമൃദ്ധിയുടെ നല്ല നാളെകള്‍ക്കായുള്ള തുടക്കമാണ്. ഒരോ വിഷുവും മലയാളികള്‍ക്ക് കോടി മുണ്ട് പോലെ പുത്തനാണ്.പ്രതിസന്ധികളില്‍ തളരാതെ പ്രതീക്ഷയുടെ വിഷുകണിയൊരുക്കി എല്ലാം ശുഭകരമാകുന്ന നാളേയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. ഈ കൊറോണകാലം ഒരുമിച്ച് അതിജീവിക്കുമെന്ന ശുഭപ്രതീക്ഷയില്‍.