Wednesday, May 15, 2024
keralaLocal NewsNews

ഏഞ്ചല്‍വാലിയില്‍ വാഹനാപകടം ; ഓട്ടോ ഡ്രെവര്‍ക്ക് പരിക്ക്.

എയ്ഞ്ചല്‍വാലി പള്ളിപ്പടിയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാലിന് പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കൂവക്കുന്നേല്‍ ജിജോ (35) യെ കാഞ്ഞിരപ്പള്ളി മേരി ക്യൂന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എയ്ഞ്ചല്‍വാലി ഭാഗത്തു നിന്നും വന്ന ഓട്ടോയും മൂക്കന്‍പെട്ടി ഭാഗത്തു നിന്നും വന്ന ടെമ്പോട്രാവലറും ആണ് കൂട്ടിയിടിച്ചത്.