Thursday, March 28, 2024
Local NewsNewsObituary

എരുമേലി അഴുതനദിയില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് തീര്‍ത്ഥാടകന്‍ മരിച്ചു; ഒരാളെ കാണാതായി

എരുമേലി: പരമ്പരാഗത കാനന പാതയില്‍ എരുമേലി കാളകെട്ടി അഴുതനദിയില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് തീര്‍ത്ഥാടകന്‍ മരിച്ചു.തിരുവനന്തപുരം ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അഭിലാഷ് (38 )ആണ് മരിച്ചത്. ഒപ്പം കുളിക്കാന്‍ ഇറങ്ങിയ കണ്ണന്‍ എന്ന തീര്‍ത്ഥാടകനെയാണ് കാണാതായത്. ഇന്നലെ രാതി 8 മണിയോടെയായിരുന്നു സംഭവം .നാല് കുട്ടികളും,5 മുതിര്‍ന്നവരുമടക്കം ഒന്‍പതംഗ സംഘം ആണ് ശബരിമല തീര്‍ത്ഥാടനായി എത്തിയത്. അഭിലാഷും-കണ്ണനും കുളിക്കാനായി അഴുതക്കടവില്‍ ഇറങ്ങുകയായിരുന്നു.നേരം വൈകിയിട്ടും കാണാതായ തുടര്‍ന്ന് ഒപ്പം ഉണ്ടായിരുന്നവര്‍ ഇവരെ അന്വേഷിച്ചെത്തിയപ്പോഴാണ് അഭിലാഷ് വെള്ളത്തില്‍ കിടക്കുന്നത് കണ്ടത് . തുടര്‍ന്ന് തീര്‍ത്ഥാടകര്‍ ബഹളം വെച്ച് ആളുകളെ വിളിച്ചു കൂട്ടി അഭിലാഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നും എരുമേലി എസ് ഐ ശാന്തി കെ ബാബു പറഞ്ഞു. ഒപ്പം ഉണ്ടായിരുന്ന കണ്ണനുവേണ്ടി എരുമേലി പോലീസും , ഫയര്‍ഫോഴ്‌സും , നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടാനായില്ല. അഴുത കടവിന് കുറച്ച് മുകളിലായി ഇവര്‍ കുളിക്കാനായി ഇറങ്ങിയതാണെന്നും പറയുന്നു. വൈകിയും കണ്ണനുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.