Friday, May 3, 2024
EntertainmentkeralaNews

ബോളിവുഡിലേക്ക് ചുവടുവെച്ച് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്.

മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ‘ലാലേട്ടാ ലാ ലാ ലാ’ എന്ന പാട്ടുപാടിയാണ് നടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന പിന്നണി ഗാനരംഗത്തിലേക്ക് കടക്കുന്നത്. ഇതിന് ശേഷം മലയാള സിനിമ സംഗീത രംഗത്ത് സജീവമായ താരപുത്രി ഇപ്പോള്‍ ബോളിവുഡിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയ്‌ക്കൊപ്പം ‘രേ ബാവ്രേ’ പാടിയാണ് പ്രാര്‍ത്ഥനയുടെ തുടക്കം.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രി ബോളിവുഡിലേക്ക് അരങ്ങേറുന്നത്. ഗോവിന്ദ് തന്നെയാണ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഹുസൈന്‍ ഹൈദ്രിയുടെതാണ് വരികള്‍. എന്തായാലും പ്രാര്‍ത്ഥനയുടെ ആദ്യ ഹിന്ദി ഗാനം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുല്‍ഖര്‍ നായകനായി എത്തിയ സോളോയ്ക്കു ശേഷം ബിജോയ് നമ്പ്യാര്‍ ചെയ്യുന്ന ചിത്രമാണ് ഇത്.

എത്ര ഭംഗിയുള്ള പാട്ടാണ് പാത്തൂ എന്നാണ് പാട്ടു കേട്ട ശേഷമുള്ള പൃഥ്വിരാജിന്റെ പ്രതികരണം. ഇന്ദ്രജിത്തും പൂര്‍ണിമയും മകളുടെ ബോളിവുഡ് അരങ്ങേറിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചു. മോഹന്‍ലാലിലെ സൂപ്പര്‍ഹിറ്റ് ഗാനത്തിന് ശേഷം കുട്ടന്‍ പിള്ളയുടെ ശിവരാത്രി, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രാര്‍ത്ഥന പാടി.