Saturday, May 18, 2024
keralaNews

എറണാകുളം കാക്കൂരില്‍ പഴയ വാഹന വില്‍പ്പനശാലയില്‍ തീപിടുത്തം

എറണാകുളം കാക്കൂരില്‍ പഴയ വാഹന വില്‍പ്പനശാലയില്‍ തീപിടുത്തം ഉണ്ടായി. നിരവധി പഴയ വാഹനങ്ങള്‍ കത്തി നശിച്ചു.ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍ വില്പനശാല. രാവിലെ 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. പഴയ കാറിന്റെ ഭാഗങ്ങള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റുന്നതിനിടെ സമീപത്തെ പുല്ലിലേക്ക് തീ പടര്‍ന്നാണ് സംഭവം ഉണ്ടായത്. ഫയര്‍ ഫോഴ്‌സ് യുണിറ്റുകള്‍ എത്തി തീ അണച്ചു.