Wednesday, May 15, 2024
keralaNews

ദര്‍ശനത്തിനെത്തിയ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു.

പന്തളം : ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് തീര്‍ത്ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഇടവ സ്വദേശി ചന്ദ്രന്‍ പിള്ള (69), ആന്ധ്ര സ്വദേശി സഞ്ജീവ് (65) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് നാലരയോടെ അപ്പാച്ചി മേടിന് സമീപത്ത് വെച്ചാണ് ചന്ദ്രന്‍ പിള്ള കുഴഞ്ഞുവീണത്. അഞ്ചു മണിയോടെ നീലിമല ഭാഗത്ത് വെച്ച് സഞ്ജീവും കുഴഞ്ഞു വീണു. ഇരുവരെയും പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.