Friday, May 3, 2024
keralaNewspolitics

റോഡ് ക്യാമറ പദ്ധതിയില്‍ 100 കോടിയുടെ അഴിമതി വി.ഡി.സതീശന്‍

കൊച്ചി: റോഡ് ക്യാമറ പദ്ധതിയില്‍ 100 കോടിയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആകെ 50 കോടിയില്‍ താഴെ മാത്രം ചെലവു വരുന്ന പദ്ധതിയാണ് ഭീമന്‍ ചെലവില്‍ നടപ്പാക്കിയതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേനത്തില്‍ സതീശന്‍ ആരോപിച്ചു. ”കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ക്യാമറകളും അനുബന്ധ സാധനങ്ങളും വന്‍ വിലയ്ക്കാണു വാങ്ങിയത്. പദ്ധതിയുടെ ഭാഗമായ എസ്ആര്‍ഐടിക്ക് ലഭിച്ചത് 6 ശതമാനം കമ്മിഷനാണ്.                                                   

 

 

 

 

 

 

57 കോടിക്ക് പദ്ധതി നടപ്പാക്കാമെന്ന് ട്രോയ്സ് കമ്പനി അറിയിച്ചിരുന്നു. 45 കോടിയുടെ സാധനങ്ങള്‍ക്ക് 157 കോടിയുടെ പ്രപ്പോസല്‍ നല്‍കി. ക്യാമറ പദ്ധതിയില്‍ വിചിത്രമായ തട്ടിപ്പാണ് നടന്നത്.” സതീശന്‍ പറഞ്ഞു. .പ്രസാഡിയ കമ്പനി ഉടമ ഒന്നും നിഷേധിച്ചിട്ടില്ല.കൺസോർഷ്യം യോഗത്തിൽ പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ട്.പ്രകാശ് ബാബു സ്വപ്ന പദ്ധതിയെന്നാണ് യോഗത്തിൽ വിശദീകരിച്ചത്. കൺസോർഷ്യത്തിൽനിന്ന് പിൻമാറിയ കമ്പനികൾ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടോയെന്ന് ഉത്തരവാദിതുപ്പെട്ടവർ വ്യക്തമാക്കട്ടെ.വ്യവസായമന്ത്രി മറുപടി പറയട്ടെ അൽഹിന്ദ് കമ്പനിതന്നെ ഇതിലെ തട്ടിപ്പ് സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.സർക്കാരിനെ അറിയിച്ചിരുന്നു എന്നാണ് ഇതിന്‍റെ അർത്ഥം.പ്രസാദിയയുടെ നിയന്ത്രണത്തിലാണ് മുഴുവൻ ഇടപാടും നടന്നത്.തട്ടിപ്പെന്ന് വ്യവസായമന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും അറിയാമായിരുന്നു. ഇരുവരുടെയും കൈകൾ കെട്ടപ്പെട്ടിരുന്നു.ഇരുവരും അഴിമതിനടത്തിയെന്ന് ആരോപിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നത്.കറക്കുകമ്പനികൾ മതിയെന്ന് സർക്കാർ തന്നെ തീരുമാനിക്കുകയാണ്.പ്രിൻസിപ്പൽ കരാറിലടക്കം പ്രശ്മമുണ്ട്. എല്ലാത്തിനുംപിന്നിൽ പ്രസാഡിയോയ്ക്കും ട്രോയിസിനും ബന്ധമുണ്ട്. കെ ഫോണിലെ സുപ്രധാന  കരാർ നിയമവിരുദ്ധമായി റദ്ദുചെയ്തു.മിഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ളകൊള്ളയാണ്, മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു