Thursday, May 16, 2024
keralaNews

ഇംഗ്ലിഷില്‍ കാപ്പനും കുഴല്‍നാടനും;അഷ്‌റഫ് കന്നടയില്‍ കൗതുകം നിറച്ച് സത്യപ്രതിജ്ഞ ചടങ്ങ്

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രോടെം സ്പീക്കര്‍ പി.ടി.എ.റഹീം മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു. യു.പ്രതിഭ (കായംകുളം), കെ.ബാബു (നെന്മാറ), എം.വിന്‍സെന്റ് (കോവളം) എന്നിവര്‍ ക്വാറന്റീനിലായതിനാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല.ഭരണത്തുടര്‍ച്ചയുടെ ചരിത്രമെഴുതി സര്‍ക്കാരിനെ പിണറായി വിജയന്‍ തുടര്‍ന്നും നയിക്കുന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തു പുതുനായകനായി വി.ഡി.സതീശന്‍ എത്തുന്നതും ഈ സഭയുടെ സവിശേഷത. കഴിഞ്ഞ സഭയില്‍ ആദ്യമായി ഏക അംഗത്തെ ലഭിച്ച ബിജെപിക്ക് ഇത്തവണ വീണ്ടും പ്രാതിനിധ്യമില്ലാതായി.മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിലും വീര്യത്തിലുമാണ് ഭരണപക്ഷം. മുന്‍ സഭയെക്കാള്‍ എണ്ണം കൊണ്ടു ദുര്‍ബലമാണു പ്രതിപക്ഷം. 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരില്‍ 17 പേരാണ് മന്ത്രിമാരായി ആദ്യവട്ടം സഭയിലെത്തുന്നത്.