Friday, May 17, 2024
keralaNews

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്;  കണക്ക് 16 ന് മുമ്പ് നൽകണം .

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ  16 ന്  3 മണിക്ക് മുമ്പ് നൽകണമെന്ന് അധികൃതർ അറിയിച്ചു .  ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ കണക്ക് കൊടുക്കേണ്ടത്  ബ്ലോക്ക് പഞ്ചായത്തിലും , മുനിസിപാലിറ്റി സ്ഥാനാർത്ഥി – ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ എന്നിവരുടെ കണക്കുകൾ കൊടുക്കേണ്ടത്  കോട്ടയം കലക്ട്രേറ്റിലെ ഇലക്ഷൻ കമ്മീഷൻ ഓഫിസിലും,  ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥികളുടെ കണക്ക് കൊടുക്കേണ്ടത് ജില്ലാ പഞ്ചായത്ത് ഓഫിസിലുമാണ്.16 ജനുവരി 3 മണി വരെയാണ് സമയം.അതിനു ശേഷം കണക്ക് കൊടുത്തില്ലങ്കിൽ സ്ഥാനാർത്ഥികൾ ജയിച്ചവരായാലും തോറ്റവരായാലും അയോഗ്യരാക്കപ്പെടും.തിരുത്തുണ്ടെങ്കിൽ 3 ദിവസം സാവകാശവും ലഭിക്കും .