Wednesday, May 8, 2024
keralaNewspolitics

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും തിരഞ്ഞെടുപ്പില്‍; മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കും

വാളയറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയും നിയമസഭാ തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക്. മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. സ്വതന്ത്രയായിട്ടാകും മത്സരിക്കുകയെന്നും അവര്‍ തൃശൂരില്‍ പറഞ്ഞു.വാളയാര്‍ കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫീര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ നേരത്തെ തലമുണ്ഡനം ചെയ്യുന്നതടക്കമുള്ള പ്രതിഷേധ പരിപാടികളുമായി അവ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക് ഇറങ്ങുമെന്നു കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു.