Thursday, April 18, 2024
EntertainmentkeralaNews

പുതുവര്‍ഷാരംഭത്തില്‍ ആ വിഐപിയുടെ സ്വപ്നം പൂവണിയുകയാണ്

 

പാലക്കാട് : പുതുവര്‍ഷാരംഭത്തില്‍ ഗുരുവായൂരില്‍ നളചരിതം ഒന്നാം ദിവസത്തിലെ ദമയന്തിയാകുന്നത് ഒരു ‘വിഐപി’യാണ്. ഏറെക്കാലമായി മനസിലുണ്ടായിരുന്ന ആഗ്രഹമാണ് പുതുവര്‍ഷത്തില്‍ സഫലമാകുന്നത് . പാലക്കാട് സ്വദേശിയായ ഈ വിഐപി മൂന്നാം വയസ്സുമുതല്‍ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ട്. ഒട്ടേറെ അരങ്ങുകളില്‍ ചിലങ്കയണിയുകയും ചെയ്തു. ഈ അനുഭവത്തില്‍ നിന്നാണ് കഥകളി പഠിക്കണമെന്ന ആഗ്രഹമുണ്ടായത്. വയനാട്ടില്‍ കഥകളി ശില്‍പശാലയ്ക്കെത്തിയ കോട്ടയ്ക്കല്‍ പിഎസ്വി നാട്യസംഘം അധ്യാപകനും കഥകളി നടനുമായ കോട്ടയ്ക്കല്‍ സി.എം.ഉണ്ണിക്കൃഷ്ണനോട് താല്‍പര്യം അറിയിക്കുകയായിരുന്നു വിഐപി. അങ്ങനെ ഒരു വര്‍ഷം മുന്‍പ് ഓണ്‍ലൈന്‍ വഴി പഠനം തുടങ്ങി . പിന്നീട് ഉണ്ണിക്കൃഷ്ണന്‍ വയനാട്ടിലെത്തി പഠിപ്പിച്ചു.   പലപ്പോഴായി വിഐപിയും കോട്ടയ്ക്കലിലുമെത്തി.മുന്‍ അഡീഷനല്‍ നിയമ സെക്രട്ടറിയായ ഭര്‍ത്താവ് എസ്.ജയകുമാര്‍ നായരും ബെംഗളൂരുവില്‍ ഐടി ഉദ്യോഗസ്ഥനായ മകന്‍ വിശ്വനാഥും പിന്തുണയുമായി ഒപ്പം നിന്നു. സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് പഠനവും അരങ്ങേറ്റവുമെല്ലാം.ദമയന്തിയുടെ ഭാഗം മുതല്‍ ഹംസത്തിന്റെ ഭാഗം കഴിയുന്നതുവരെയുള്ള കഥയാണ് ഗുരുവായൂരില്‍ വൈകിട്ട് ഏഴിനും എട്ടരയ്ക്കുമിടയില്‍ അവതരിപ്പിക്കുന്നത്. വയനാട് കലക്ടര്‍ എ.ഗീതയാണ് ദമയന്തിയായി അവതരിപ്പിക്കുന്നത്.