Friday, May 17, 2024
keralaNews

കൊല്ലത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ പൊലീസ് പരിശോധന

ആലുവ: കരുനാഗപ്പള്ളിയില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഒത്തു കൂടിയെന്ന സംശയത്തില്‍ പുതുയകാവിലെ ട്രസ്റ്റ് കെട്ടിടത്തില്‍ പോലീസ് പരിശോധന നടത്തി.കരുനാഗപള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ സര്‍ച്ച് വാറന്റ് വാങ്ങിയാണ് പോലീസ് പരിശോധന.പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കരുനാഗപ്പള്ളിയിലെ പ്രാദേശിക ചാനല്‍ ലേഖകനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ചു.പോലീസ് പരിശോധനയില്‍ പ്രതിഷേധിച്ച് സ്ഥലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.