Sunday, May 5, 2024
keralaNews

ഇന്ന് ക്രിസ്മസ്.

സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം കരുതലോടെ ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും.ബെത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ദേവാലയങ്ങളിലെ പാതിരാ കുര്‍ബാനയും പ്രാര്‍ത്ഥനയും.സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥാനാ നിര്‍ഭരമായ മനസുമായി ക്രൈസ്തവര്‍ പാതിരാക്കുര്‍ബാനയ്ക്കായി ഒത്തുചേര്‍ന്നു.

എല്ലാ വായനക്കാര്‍ക്കും കേരള ബ്രേക്കിംഗ് ന്യൂസിന്റെ ക്രിസ്മസ് ആശംസകള്‍..