Friday, April 26, 2024
keralaNews

കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു

ആലപ്പുഴ :കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. കായംകുളം എസ്എന്‍ സ്‌കൂളിലെ അധ്യാപിക ഭരണിക്കാവ് തെക്കേക്കര പാലമുറ്റത്ത് സുമം (51) ആണ് മരിച്ചത്. കായംകുളം തട്ടാരമ്പലം റോഡില്‍ തട്ടാവഴി ജംക്ഷനില്‍ രാവിലെയായിരുന്നു അപകടം. സുമം സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.