Saturday, May 18, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

എരുമേലിയില്‍ ഇന്ന് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എരുമേലി കമ്മ്യൂണിറ്റി  ഹെൽത്ത്  സെന്ററിൽ ഇന്ന് നൂറ് പേരെയാണ്  പരിശോധിച്ചത്.ഇതില്‍ 24 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരുന്നു.കഴിഞ്ഞ  തിരഞ്ഞെടുപ്പിൽ  കോവിഡ്   നിയന്ത്രണത്തിൽ ഇളവ് വരുത്തിയതാണ് കോവിഡ് വ്യാപകമാക്കാൻ കാരണമായത് .കരുതലും ജാഗ്രതയും കുറഞ്ഞതും മുൻ കരുതൽ നടപടികൾ സ്വീകരിക്കാതിരുന്നതും  എരുമേലിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായി.കഴിഞ്ഞ ദിവസത്തെ 200 പേരടക്കം 224 പേരാണ് ചികിൽസയിലുള്ളത്.