Friday, May 3, 2024
indiaNews

തിരുനെല്‍വേലിയില്‍ ക്ലാസ് നടക്കുന്നതിനിടെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു രണ്ടു കുട്ടികള്‍ മരിച്ചു.

ചെന്നൈ :തിരുനെല്‍വേലിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു രണ്ടു കുട്ടികള്‍ മരിച്ചു. 3 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. എസ്എസ് ഹൈറോഡിലെ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അത്യാഹിതമുണ്ടായത്.എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസ് നടക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞു കുട്ടികളുടെ മേല്‍ പതിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്നു സ്‌കൂളില്‍ മാതാപിതാക്കളുടെ പ്രതിഷേധം. ചെടിച്ചെട്ടികള്‍ അടക്കം എറിഞ്ഞുടച്ചു. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി.എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസ് നടക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞു കുട്ടികളുടെ മേല്‍ പതിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്നു സ്‌കൂളില്‍ മാതാപിതാക്കളുടെ പ്രതിഷേധം. ചെടിച്ചെട്ടികള്‍ അടക്കം എറിഞ്ഞുടച്ചു. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി.