Saturday, April 20, 2024
EntertainmentkeralaNews

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജി പിന്‍വലിച്ചു.

നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി നടന്‍ ദിലീപ് പിന്‍വലിച്ചു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. സാക്ഷി വിസ്താരം വിചാരണക്കോടതിയില്‍ ആരംഭിച്ച സാഹചര്യത്തിലാണ് പിന്മാറ്റം.
തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു സുപ്രിംകോടതി. വിചാരണ അന്തിമഘട്ടത്തിലാണ്, ഹര്‍ജിയുമായി മുന്നോട്ടില്ലെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കി. 2020ലാണ് ഹര്‍ജി നല്‍കിയത്.