Monday, April 29, 2024
keralaNews

പത്മകുമാറും കുടുംബവും മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടു പോകാന്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന.

കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി
കളായ പത്മകുമാറും കുടുംബവും  മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടു പോകാന്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന. ഇതിനായി വിവിധ സ്ഥലങ്ങളില്‍ ഒറ്റയ്ക്കു സഞ്ചരിക്കുന്ന കുട്ടികളെ ഇവര്‍ സ്ഥിരമായി നിരീക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇങ്ങനെ നിരീക്ഷിച്ചു കണ്ടെത്തിയ വിവരങ്ങള്‍ ഒരു നോട്ട്ബുക്കില്‍ കുറിച്ചു വച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തി. ഈ നോട്ട്ബുക്ക് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതില്‍ എഴുതിയിട്ടുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്.

കുട്ടികള്‍ ഏതൊക്കെ സമയത്താണ് പോകുന്നത്, എവിടേക്കാണ് പോകുന്നത്, എങ്ങനെയൊക്കെയാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് നോട്ട്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുട്ടികളെ നിരന്തരം നിരീക്ഷിച്ചാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രതികള്‍ കുട്ടികളെ നോക്കിവച്ചിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ഭാഗങ്ങളില്‍ പ്രതികള്‍ സ്ഥിരമായി നിരീക്ഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ക്കായും പരിശോധന നടത്തും.