Wednesday, April 24, 2024
AstrologykeralaNews

കൊടുങ്ങൂര്‍ പൂരത്തിന് കൊടിയേറി

കൊടുങ്ങൂര്‍ : പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന മേജര്‍ കൊടുങ്ങൂര്‍ ദേവി ക്ഷേത്രത്തിലെ തിരു ഉത്സവത്തിന് കോടിയേറി,ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന നന്ദകുമാര്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികാത്വത്തിലും ക്ഷേത്രം മേല്‍ശാന്തി മുഖ്യപ്പുറത്തില്ലത്ത് ശ്രീവത്സന്‍ നമ്പൂതിരിയുടെ സഹ കാര്‍മ്മികത്വത്തിലും ആയിരുന്നു ചടങ്ങ്. .തുടര്‍ന്ന് ക്ഷേത്ര സന്നിധിയില്‍ പരാശക്തി സേവ സമിതിയുടെ നേതൃത്വത്തില്‍ വര്‍ണ്ണാഭമായ ദീപ കാഴ്ചയും, വെടികെട്ടും നടന്നു.വാഴൂര്‍ തീര്‍ത്ഥപാദശ്രമം മുഖ്യ കാര്യദര്‍ശി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ തിരുവരങ്ങില്‍ ഭദ്ര ദീപ പ്രകാശനം നടത്തി. ചടങ്ങില്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി രഘുരാജ് അദ്ധ്യക്ഷന്‍ ആയിരുന്നു.ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ പ്രകാശ്, വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി റജി, ഉപദേശക സമതി സെക്രട്ടറി വി സി റനീഷ്‌കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ദേവസ്വം ബോര്‍ഡ് രാമായണ മാസചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ സമ്മാനം കരസ്ഥമാക്കിയ കൊടുങ്ങൂര്‍ മതപാഠശാല വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷേത്ര ഉപദേശക സമ്മതിയുടെ ഉപകാരസമര്‍പ്പണവും ചടങ്ങില്‍ നടന്നു. ഏപ്രില്‍ നാലിനു ആറാട്ടടെ ഈ വര്‍ഷത്തെ തിരു ഉത്സവത്തിന് സമ്മപനമാകും. പൂര ദിനത്തില്‍ ഒന്‍പതു ഗജറാണിമാര്‍ അണി നിരക്കുന്ന ഗജമേളയും ആനയൂട്ടും,ആറാട്ട് എഴുന്നേല്ലിപ്പും ആണ് ഈ വര്‍ഷത്തെ ഏറ്റവും പ്രത്യേകത..