Saturday, May 4, 2024
keralaNewspoliticsUncategorized

ലൈഫ് മിഷന്‍ കോഴ കേസില്‍; സന്തോഷ് ഈപ്പന് ജാമ്യം

കൊച്ചി: ലൈഫ് മിഷന്‍ കോഴ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത കരാറുകാരന്‍ സന്തോഷ് ഈപ്പന് ജാമ്യം. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് യുണീടാക് എംഡി സന്തോഷ് ഈപ്പന്‍ പത്ത് തവണ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു. നിലവില്‍ ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ് ഈപ്പന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്റെ ഈ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ലൈഫ്മിഷന്‍ പദ്ധതിയില്‍ സന്തോഷ് ഈപ്പന്‍ യു.എ.ഇ. കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇ.ഡിയുടെ ആരോപണം.വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് ഇഡി കേസെടുത്തത്. പി.എസ് സരിത്തും സ്വപ്ന സുരേഷും മൂന്നും നാലും പ്രതികളാണ്. എം ശിവശങ്കര്‍ ഏഴാം പ്രതിയാണ്.