Saturday, May 4, 2024
keralaNews

തൃശൂര്‍ ജില്ലയില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു.

തൃശൂര്‍ ജില്ലയില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. പുതിയ ഉത്തരവ് പ്രകാരം പലചരക്ക് , പച്ചക്കറി കടകള്‍ക്ക് തിങ്കള്‍ ,ബുധന്‍ , ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം. മല്‍സ്യം , മാംസം എന്നിവ വില്‍പന നടത്തുന്ന കടകള്‍ ബുധന്‍ , ശനി ദിവസങ്ങളില്‍ തുറക്കാവുന്നതാണ്. ഈ കടകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും.

ഇലക്ട്രിക്കല്‍ , പ്ലബിങ്ങ് , പെയിന്റിങ്ങ് കടകള്‍ ചൊവ്വ , വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാം. കെട്ടിട നിര്‍മാണത്തിന് അനുമതിയില്ല. ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമേ അനുവദിക്കൂ. ബേക്കറി വ്യാഴം , ശനി ദിവസങ്ങളില്‍ തുറക്കാം. തുണിക്കട, സ്വര്‍ണക്കട ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴു വരെ തുറക്കാം. വര്‍ക് ഷോപ്പ് , പഞ്ചര്‍ കടകള്‍ ചൊവ്വ , വ്യാഴം , ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കാം.

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ പാടുള്ളു. ഇത് രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ അനുവദിക്കും. പണ്ടം പണയ സ്ഥാപനങ്ങള്‍ ബുധനാഴ്ചകളില്‍ ഒന്‍പതു മുതല്‍ ഏഴു വരെ തുറക്കാം. പ്രിന്റിങ്ങ് പ്രസ് , ഫോട്ടോ സ്റ്റുഡിയോ തിങ്കള്‍ , വെള്ളി ദിവസങ്ങളില്‍ എട്ട് മുതല്‍ ഒന്നു വരെ തുറക്കാവുന്നതാണ്. മലഞ്ചരക്ക് കടകള്‍ക്ക് ശനിയാഴ്ച്ച എട്ടു മുതല്‍ അഞ്ചു വരെ പ്രവര്‍ത്തിക്കാം. വിവാഹങ്ങള്‍ക്ക് പത്ത് പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കണ്ണടക്കടകള്‍ തിങ്കള്‍ ,വ്യാഴം ദിവസങ്ങളില്‍ ഒന്‍പതു മുതല്‍ ഒന്നു വരെ തുറന്നു പ്രവര്‍ത്തിക്കാമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.