Monday, May 13, 2024
HealthNewsworld

അമേരിക്കന്‍ ഹിന്ദു ചാരിറ്റി സംഘടനടയുടെ കോവിഡ് സഹായം ഇന്ത്യയിലെത്തി

ടെക്സസ്സിലെ ഓസ്റ്റഇന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നോണ്‍ റിലീജിയസ്, നോണ്‍ പൊളിറ്റിക്കല്‍, നോണ്‍ പ്രൊഫിറ്റ്, ഓര്‍ഗനൈസേഷന്‍ ഹിന്ദു ചാരിറ്റീസ് ഫോര്‍ അമേരിക്ക ഇന്ത്യയിലെ കോവിഡ് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് അമേരിക്കയില്‍ നിന്നും വിമാനം വഴി അയച്ച 81,000 കിലോ മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്സിജന്‍ കോണ്‍സട്രേറ്റ്സ്, 300,000 എന്‍ 95 മാസ്‌ക് ഇന്ത്യയില്‍ എത്തി.

നവ്യ കെയറുമായി സഹകരിച്ചു സമാഹരിച്ച കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ആമസോണ്‍ 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു. ഹിന്ദു ചാരിറ്റീസ് ഫോര്‍ ഓക്സിജന്‍ എന്നാണ് ഈ ക്യാമ്ബയ്നില്‍ പേരിട്ടിരിക്കുന്നത്.
അമേരിക്കയില്‍ നിര്‍മ്മിച്ച ഓക്സിജന്‍ കോണ്‍സന്‍ട്രേയ്റ്റ്സ് അമ്ബതുശതമാനം സബ്സിഡിയിലാണ് സംഘടനക്കു ലഭിച്ചത്. ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ സെന്റര്‍ ആന്റ് നാഷ്ണല്‍ കാന്‍സര്‍ഗ്രിഡ് നെറ്റ് വര്‍ക്കാണ് നവ്യകെയറുമായി സഹകരിച്ചു ഇന്ത്യയിലെ ഏകദേശം 200 ആശുപത്രികളിലേക്ക് ഇതെല്ലാം വിതരണം ചെയ്യുന്നത്. ഇന്ത്യയിലേക്ക് ഇത്രയും സാധനങ്ങള്‍ അയക്കുന്നതിന് വിമാന സൗകര്യം സൗജന്യമായി അനുവദിച്ചതു ആമസോണാണ്. ഇന്ത്യയിലെ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് യു.എസ്. ചേമ്പര്‍ ഓഫ് കോമേഴ്സ് ഗ്ലോബല്‍ ടാക്സ് ഫോഴ്സും രംഗത്തെത്തിയിട്ടുണ്ട്.