Wednesday, May 15, 2024
keralaNews

വിപി ജോയ് പുതിയ ചീഫ് സെക്രട്ടറി.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ വിപി ജോയ്യെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. വിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1987 ബാച്ചിലെ ഐ എഎസ് ഉദ്യോഗസ്ഥനായ ജോയ്ക്ക് 2023 ജൂണ്‍ 30 വരെ സര്‍വീസുണ്ട്.വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ചീഫ് സെക്രട്ടറിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൂടാതെ 344 ഏകാദ്ധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.