Friday, May 17, 2024
keralaNewspolitics

ലക്ഷദ്വീപില്‍ തീവ്രവാദി സാന്നിധ്യമെന്ന് കെ.സുരേന്ദ്രന്‍

ലക്ഷദ്വീപില്‍ തീവ്രവാദി സാന്നിധ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദ്വീപില്‍ ബീഫ് നിരോധിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കള്ളമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലക്ഷദ്വീപിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ടൂള്‍കിറ്റ് പ്രചാരണമാണ്. ഒരേ ഭാഗത്ത് നിന്ന് ആളുകള്‍ വാര്‍ത്തയുണ്ടാക്കി രാജ്യത്തിനെതിരേ പ്രയോഗിക്കുകയാണെന്നും,. ആസൂത്രിതമായ പ്രചാരണമാണ് കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീം ലീഗും ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.