Friday, May 3, 2024
keralaNews

തൃശൂരില്‍ പോലീസുകാരന് വെട്ടേറ്റു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പോലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒ സുനിലിനാണ് വെട്ടേറ്റത്. കൊലക്കേസ് പ്രതിയും ചൊവ്വൂര്‍ സ്വദേശിയുമായ ജിനു ജോസാണ് ആക്രമിച്ചതെന്നാണ് വിവരം. മുഖത്ത് വെട്ടേറ്റ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.