Friday, March 29, 2024
keralaNewspolitics

തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനായി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എത്തിച്ചപ്പോള്‍ കണ്ടത് അതി വൈകാരിക രംഗങ്ങള്‍.

തലശ്ശേരി:  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിച്ചപ്പോള്‍ കണ്ടത് അതി വൈകാരിക രംഗങ്ങള്‍. സഹോദരനെ പോലെ ഒപ്പം നടന്ന പ്രിയ സഖാവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഷ്ടി ചുരുട്ടി അഭിവാദ്യം അര്‍പ്പിച്ചപ്പോള്‍ മൃതദേഹം സൂക്ഷിച്ച ഫ്രീസറിന് മുകളിലേക്ക് വിങ്ങിപ്പൊട്ടി വീണ ഭാര്യ വിനോദിനി തളര്‍ന്നു വീണു.

ടൗണ്‍ ഹാളിലേക്ക് കൊണ്ടു വന്ന വിനോദിനിയോട് മുഖ്യമന്ത്രി പിണറായിവിജയന്‍ സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌തെങ്കിലും കോടിയേരിയുടെ മൃതദേഹത്തിന് അടുത്തേക്ക് എത്തിയതോടെ അവര്‍ വിങ്ങിപ്പൊട്ടി തളര്‍ന്നു വീണു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയും സിപിഎം നേതാവ് പികെ ശ്രീമതിയും മകന്‍ ബിനീഷ് കോടിയേരിയും ചേര്‍ന്ന് വിനോദിനിയെ താങ്ങിയെടുത്ത് മാറ്റി. അല്‍പസമയത്തിന് ശേഷം വിനോദിനിയും ബിനീഷിന്റെ ഭാര്യ റെനീറ്റ അടക്കമുള്ള ബന്ധുക്കള്‍ കോടിയേരി ഈങ്ങയില്‍ പീടികയിലെ വീട്ടിലേക്ക് പോയി.