Friday, May 3, 2024
keralaNews

തൃശൂര്‍ സഹകരണ ബാങ്കുകളില്‍ ഇഡി പരിശോധന

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ തട്ടിപ്പ് നടത്തിയ അയ്യന്തോള്‍, തൃശൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ ഇഡി പരിശോധന. സിപിഎം ഭരിക്കുന്ന ബാങ്കില്‍ 10 വര്‍ഷത്തിനിടെ സതീഷ് കുമാര്‍ 40 കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചുവെന്നാണ് കണ്ടെത്തല്‍.                                                           സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള 5 അക്കൗണ്ടുകളിലേക്ക് സതീഷ് പണം നിക്ഷേപിച്ചതിന് ശേഷം പിന്‍വലിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ബാങ്കില്‍ ഇഡി പരിശോധന നടത്തുന്നത്.ഭീകരവാദ ബന്ധം ആരോപ്പിക്കപ്പെടുന്ന വിദേശ അക്കൗണ്ടുകളില്‍ നിന്ന് കോടികളുടെ കള്ളപ്പണം കരുവന്നൂര്‍ ബാങ്കിലൂടെ വെളുപ്പിച്ചെന്ന കേസിലാണ് ഇഡി സതീഷ്‌കുമാറിനെ അറസ്റ്റ് ചെയ്തത്.