Thursday, March 28, 2024
keralaNews

സഹോദരന്റെ ശിക്ഷണത്തിൽ അനുജത്തി നേടി; ഒന്നല്ല മൂന്ന്  സമ്മാനം 

കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന 33 മത് കോട്ടയം ജില്ല  റവന്യൂ ജില്ല കലോത്സവത്തിൽ സഹോദരന്റെ ശിക്ഷണത്തിൽ പഠിച്ച  അനുജത്തി അവനി.എസ് നേടിയത് ഒന്നല്ല മൂന്ന് സമ്മാനങ്ങൾ.കാഞ്ഞിരപ്പള്ളി എ കെ ജെ എം ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്,മുമ്പ് സംസ്ഥാന തലത്തിൽ  ഇതേ മത്സരങ്ങളിൽ വിജയിച്ച ആദിത്യൻ എസിന്റെ ശിക്ഷണത്തിലാണ്  വിജയിച്ചത്. കഥകളി സംഗീതത്തിൽ ഫസ്റ്റ് എ ഗ്രേഡ്, ലളിതഗാനം, മലയാളം പദ്യം ചൊല്ലൽ എന്നിവയ്ക്ക് സെക്കന്റ് എ ഗ്രേഡ് നേടി . കൂടാതെ ദേശഭക്തി ഗാനത്തിൽ ഇവരുടെ ടീമിന് എ ഗ്രേഡും ലഭിച്ചു. യു പി വിഭാഗത്തിലും ഇതേ പോലെ സമ്മാനങ്ങൾ നേടിയ  അവനി സ്കൂളിന് മാതൃകയായിരിക്കുകയാണ്.