Saturday, May 4, 2024
keralaNews

സംസ്ഥാനത്ത് തെക്കന്‍-മധ്യ കേരളത്തില്‍ കൂടുതല്‍ മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തെക്കന്‍-മധ്യ കേരളത്തിലാണ് കൂടുതല്‍ മഴ സാധ്യത നിലനില്‍ക്കുന്നത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തിങ്കള്‍ മുതല്‍ മഴ കനക്കും എന്നാണ് മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ആഴ്ച ന്യൂനമര്‍ദ്ദം രൂപമെടുത്തേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബുധനാഴ്ച്ച ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.കഴിഞ്ഞ രാത്രി പെയ്ത അതിതീവ്രമഴയുടെ അന്തരീക്ഷം പത്തനംതിട്ടയില്‍ ഇപ്പോഴും തുടരുകയാണ്.