Sunday, May 5, 2024
keralaNews

തൃശൂരില്‍ ബസ് അപകടം ; നിരവധി പേര്‍ക്ക് പരിക്ക്

തൃശൂര്‍ :തൃശൂരില്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് . ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം. കണിമംഗലം പാടത്തേക്കാണ് ബസ് മറിഞ്ഞത്. വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്ക്. ഒരാള്‍ക്ക് സാരമായി പരിക്കേറ്റുവെന്നാണ് പറയുന്നത്. പരിക്കേറ്റവരെ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരെ മൂന്ന് ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. റവന്യൂ മന്ത്രി കെ. രാജന്‍ ആശു പത്രിയിലെത്തി. പരിക്കേറ്റവര്‍ക്ക് ഒരു കുറവുമില്ലാതെ ചികില്‍സ നല്‍കുന്നുവെന്ന് മന്ത്രി പറഞ്ഞു.

ന്യൂസ് അപ്പ് ഡേറ്റ് ……………….