Monday, May 6, 2024
keralaNewsObituary

പെരുന്തേനരുവിയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി:വിഡിയോ

പെരുന്തേനരുവിയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.ഇന്നലെ വൈകുന്നേരം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി അരുവിയില്‍ വീണ ഒഴുക്കില്‍പ്പെട്ട് പൊന്‍കുന്നം സ്വദേശി തുറവാതുക്കല്‍ സാജന്‍ -മിനി ദമ്പതികളുടെ മകന്‍ എബിന്‍ സാജന്‍ (21)ന് വേണ്ടിയുള്ള തിരച്ചിലാണ് ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്.ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.ഇടത്തിക്കാവിലുള്ള ബന്ധുവിന്റെ വീട്ടില്‍ വന്ന എബിനും മറ്റു ബന്ധുക്കളും പെരുന്തേനരുവി കാണാന്‍ എത്തിയതായിരുന്നു.ബന്ധുക്കളുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി അരുവിയിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.സോണിയ ഏക സഹോദരിയാണ്. പോലീസ്, ഫയര്‍ ഫോഴ്‌സ്,പഞ്ചായത്തധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്.