Monday, April 29, 2024
Local NewsNews

കരിങ്കല്ലുംമൂഴിയില്‍ അപകടം ബൈക്ക് യാത്രികന് പരിക്ക്

എരുമേലി: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിവന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ – ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു . മണിമല താഴത്തുവടകര സ്വദേശി അറയ്ക്കല്‍ വിന്‍സണ്‍ (42) നാണ് പരിക്കേറ്റത്.                    അപകടത്തില്‍ പരിക്കേറ്റ വിന്‍സണിനെ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികില്‍സ നല്‍കിയതിന് ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കരിങ്കല്ലുംമൂഴിയിലായിരുന്നു അപകടം. എതിര്‍ ദിശയില്‍ നിന്നും വരുകയായിരുന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് അയ്യപ്പ ഭക്തന്മാരും, ഒരു കുഞ്ഞുമാണ് ഉണ്ടായിരുന്നത് . കുഞ്ഞിന് പരിക്കില്ല. മറ്റു നാലു പേര്‍ക്കും നിസ്സാര പരിക്കുകളുണ്ട്. എരുമേലി എസ്. ഐ ശാന്തി കെ.ബാബുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍, ഫയര്‍ഫോഴ്സും ചേര്‍ന്ന് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. അയപ്പഭക്തര്‍ എറണാകുളത്ത് നിന്നുള്ളവരാണ്.