Friday, April 26, 2024
keralaNews

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ കമ്മീഷണറെ നിയമിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ കമ്മീഷണറെ നിയമിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിലവിലെ കമ്മീഷണര്‍ ബി. എസ് തിരുമേനി സ്ഥാനം ഒഴിയാന്‍ താത്പര്യം അറിയിച്ച് കത്ത് നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ കമ്മീഷണര്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതി മെമ്പര്‍ സെക്രട്ടറി എന്നീ പദവികളിലേക്ക് നിയമിക്കാന്‍ പരിഗണിക്കേണ്ട രണ്ട് പേരുകളും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി.

2019 ഡിസംബറിലാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ബി. എസ് തിരുമേനിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായി നിയമിച്ച് ഉത്തരവിറക്കിയത്. അക്കാലത്ത് പഞ്ചായത്ത് ഡയറക്ടറായിരുന്നു ബി. എസ് തിരുമേനി. 2021 മെയ് 31 ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ തനിക്ക് മാതൃ വകുപ്പിലേക്ക് മടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിരുമേനി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി.