Tuesday, May 7, 2024
indiaNews

വൈദ്യുത മേഖലയില്‍ സ്വകാര്യവത്കരണം; ഇന്‍ഷുറന്‍സില്‍ വിദേശ നിക്ഷേപം വര്‍ധിപ്പിച്ചു

കേന്ദ്രബജറ്റ് 2021 ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു തുടങ്ങി. കോവിഡ് പോരാട്ടത്തില്‍ രാജ്യം വിജയിച്ചുവെന്നും കോവിഡ് രാജ്യാന്തര സാമ്ബത്തിക ബന്ധങ്ങള്‍ പൊളിച്ചെഴുതിയെന്നും ഇത് പ്രതിസന്ധികാലത്തെ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു.

ആഗോള സമ്ബദ്ഘടന തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. ആത്മനിര്‍ഭര്‍ ഭാരത് തുടരുമെന്നും മന്ത്രി. കര്‍ഷകസമരത്തെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധബഹളത്തിനിടെയാണ് ബജറ്റ് അവതരണം തുടങ്ങിയത്.രാജ്യത്തെ ആദ്യ കടലാസ് രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്.

* സാമ്ബത്തിക പുനഃസ്ഥാപനത്തിന് സര്ക്കാര് പ്രതിജ്ഞാബദ്ധം. 27 ലക്ഷത്തിന്റെ ആത്മനിര്ഭാരത് പാക്കേജ് പ്രഖ്യാപിച്ചു

* ലോക്ഡൗണ്‍ കാലത്തെ സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളെ തുണച്ചു . ആത്മനിര്‍ഭര്‍ പാക്കേജുകള്‍ക്കായി ജി.ഡി.പിയുടെ 13 ശതമാനം ചിലവഴിച്ചു

* ആരോഗ്യമേഖലക്ക് 64,180 കോടിയുടെ പദ്ധതി; കോവിഡ് വാക്‌സിനായി 35,000 കോടി മാറ്റിവെച്ചു

* രാജ്യത്ത് പുതിയ 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍. കോവിഡിനെതിരായ പോരാട്ടം തുടരും, കോവിഡ് വാക്‌സിനായി 35000 കോടി രൂപ

* ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപെടുത്തും. നഗര-ഗ്രാമീണ മേഖലകളിലായി 28,000 ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കും

* അര്‍ബന്‍ ക്ലീന്‍ ഇന്ത്യ മിഷനായി 1.41 ലക്ഷം കോടിയുടെ പദ്ധതി; ജലജീവന്‍ മിഷന് 2.87 ലക്ഷം കോടി

* നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍ക്ക് വന്‍ പദ്ധതികള്‍ കേരളത്തിനും ബംഗാളിനും പരാമര്‍ശം

* കേരളത്തിന് 65000 കോടിയുടെ റോഡുകള്‍. 600 കിലോമീറ്റര്‍ കന്യാകുമാരി- മുംബൈ പാത.

* ബംഗാളിന് 25000 കോടി. തമിഴ്‌നാട്ടിലെ റോഡ് വികസനത്തിന് ഒരു ലക്ഷം കോടി

* വൈദ്യുതി വിതരണത്തിന് ഒന്നിലധികം കമ്ബനികളുടെ സേവനം ഉറപ്പാക്കും

* രാജ്യത്തിന്റെ വികസനത്തിനായി പ്രത്യേക സാമ്ബത്തിക ഇടനാഴികള്‍. ദേശീയപാത വികസനത്തിനായി 55,000 കോടി

* റെയില്‍വേക്കായി 1,10,055 കോടി അനുവദിച്ചു. ടൂറിസം കോച്ചുകളില്‍ ആധുനികവത്കരണം .

* കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 1957 കോടിയുടെ സഹായം. 11.5 കിലോമീറ്റര്‍ ദൂരംകൂട്ടും

* വന്‍കിട തുറമുഖങ്ങളുടെ നടത്തിപ്പില്‍ സ്വകാര്യവത്കരണം .

* വായു മലിനീകരണം തടയാന് 2217 കോടിയുടെ പാക്കേജ്

* സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷം ഉപയോഗ അനുമതി. വാണിജ്യ വാഹനങ്ങളുടെ ഉപയോഗകാലം 15 വര്‍ഷം

* ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം . നിയമത്തില്‍ ഭേദഗതി. വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി . നിലവിലെ പരിധി 49 ശതമാനം.

* ബാങ്കുകളുടെ മൂലധനസമാഹരണത്തിനായി 20,000 കോടി. എല്‍.ഐ.സിയുടെ ഐ.പി.ഒക്കായുള്ള നടപടികള്‍ ഈ സമ്മേളനത്തിലുണ്ടാവും

* ഓഹരി വില്‍പനയിലൂടെ 1.75 കോടി സ്വരൂപിക്കും. പ്രഖ്യാപിച്ച ഓഹരി വില്‍പനയെല്ലാം 2022ല്‍ പൂര്‍ത്തിയാക്കും

* കര്‍ഷകക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി ; ബഹളമുയര്‍ത്തി പ്രതിപക്ഷം.

* കാര്‍ഷിക വായ്പക്കായി 16.5 ലക്ഷം കോടി മാറ്റിവെച്ചു. ഗോതമ്ബ് കര്‍ഷകര്‍ക്ക് 75,000 കോടി.