Monday, May 6, 2024
EntertainmentkeralaNews

റിലീസിന് പിന്നാലെ ദൃശ്യം 2 ചോര്‍ന്നു; പതിപ്പ് ടെലിഗ്രാമില്‍

ജീത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം ദൃശ്യം 2 ചോര്‍ന്നു. രാത്രി ഒടിടി റിലീസിന് രണ്ടുമണിക്കൂറിനുശേഷമാണ് ചിത്രത്തിന്റെ പതിപ്പ് ടെലിഗ്രാമില്‍ ലഭ്യമായത്. ഇത് ആദ്യമായാണ് സൂപ്പര്‍താര ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നത്. എന്നാല്‍ നിര്‍മാതാക്കളുടെ ഭാഗത്ത് ഇതില്‍ ഒദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.