Friday, May 3, 2024
keralaNews

“മരണത്തിന് കാരണക്കാരായ ഭാര്യ ഉള്‍പ്പടെ ഉള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം” :പോസ്റ്റ് ഇട്ട ശേഷം ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി.

തിരുവനന്തപുരം: തന്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഭാര്യ ഉള്‍പ്പടെ ഉള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ശേഷം ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി. അപകടത്തില്‍ അച്ഛനും മകനും മരിച്ചു. ആറ്റിങ്ങല്‍ മാമത്ത് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ച സംഭവത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് വഴിത്തിരിവായത്.നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്പരക്കോണത്ത് പ്രകാശ് ദേവരാജനും (50) മകനുമാണ് (12) മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. കൊല്ലത്ത് നിന്ന് തിരുവനന്തപുരതത്തേക്ക് പോയ ടാങ്കര്‍ ലോറിയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചു കയറുകയായിരുന്നു. കാറിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്.

വിദേശത്ത് താമസിക്കുന്ന ഭാര്യയെ കുറിച്ചും ഭാര്യയുടെ സുഹൃത്തുക്കളെ കുറിച്ചും കത്തില്‍ സൂചനകള്‍ ഉള്ളതായി പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പൊലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. പ്രകാശ് ദേവരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലും മറ്റും ആത്മഹത്യ സൂചനയുള്ള പോസ്റ്റുകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മൃതദേഹങ്ങള്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.