Friday, May 10, 2024
indiaNews

ലോക ജൂനിയര്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വര്‍ണ്ണം.

ലോക ജൂനിയര്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വര്‍ണ്ണം. പെറുവിലെ ലിമയില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണ്ണകൊയ്ത് നടത്തിയത്. 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് സ്വര്‍ണ്ണ നേട്ടം കൈവരിച്ചത്.മനു ഭാക്കര്‍, റിഥം സാംഗ്വാന്‍, നാമ്യാ കപൂര്‍ എന്നിവരാണ് സ്വര്‍ണ്ണം നേടിയത്. അമേരിക്ക യുടെ അബേ റസ്സല്‍ ലാവറെറ്റ്, കാതലിന്‍ മോര്‍ഗന്‍ ആബലിന്‍, ആദാ ക്ലൗഡിയ കോര്‍ഹിന്‍ എന്നിവരെയാണ് ഇന്ത്യന്‍ താരങ്ങള്‍ തോല്‍പ്പിച്ചത്. 16-4 എന്ന മികച്ച പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്.പുരുഷവിഭാഗത്തില്‍ ഇതേ ഇനത്തില്‍ ആദര്‍ശ് സിംഗ് വെള്ളി നേടിയത്. ഇതുവരെ ഇന്ത്യ ഷൂട്ടിംഗില്‍ 19 മെഡലുകള്‍ നേടിക്കഴിഞ്ഞു.